ഇന്ത്യൻ റെഡ് ക്രോസ് സൊസെറ്റി ജില്ലാ ഘടകം ക്യാമ്പസുകൾ കേന്ദ്രീകരിച്ച് യൂത്ത് റെഡ്‌ക്രോസ് യൂണിറ്റുകൾ രൂപീകരിക്കുന്നതിന്റെ ജില്ലാ തല ചടങ്ങ് പെരിയ ഡോ അബേദ്‌കർ കോളേജിൽ കണ്ണൂർ സർവ്വകലാശാല മുൻ വൈ ചാൻസലർ ഡോ ഖാദർമാങ്ങാട് ഉദ്‌ഘാടനം ചെയ്‌തു
കാഞ്ഞങ്ങാട് യുദ്ധ –ദുരന്ത മുഖങ്ങളിൽ കഷ്‌ടപ്പെടുന്നവർക്ക് ആശ്വാസമെത്തിക്കുന്നതിൽ നിസ്‌തുലമായ സംഭാവനകൾ നൽകി വരുന്ന റെഡ് ക്രോസ് പ്രസ്ഥാനത്തിനുകിഴിലുള്ള യൂത്ത് റെഡ് ക്രോസ് യൂണിറ്റുകൾ ജില്ലയിലെ ക്യാന്പസുകളിൽ രൂപീകൃതമാകുന്നതേടെ ദുരന്ത നിവാരണ –ജീവകാരുണ്യ പ്രവർത്തനരംഗത്ത് യുവതയുടെ സേവനം ജില്ലക്ക് മികച്ച നേട്ടമാവുമെന്ന് മുൻ വൈ ചാൻസലർ ഡോ ഖാദർമാങ്ങാട് പറഞ്ഞു.
ഇന്ത്യൻ റെഡ് ക്രോസ് സൊസെറ്റി ജില്ലാ ഘടകം ക്യാന്പസുകൾ കേന്ദ്രീകരിച്ച് യൂത്ത് റെഡ്‌ക്രോസ് യൂണിറ്റുകൾ രൂപീകരിക്കുന്നതിന്റെ ജില്ലാ തല ചടങ്ങ് പെരിയ ഡോ അബേദ്‌കർ കോളേജിൽ കണ്ണുർ സർവ്വകലാശാല മുൻ വൈ ചാൻസലർ ഡോ ഖാദർമാങ്ങാട് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ചെയർമാൻ എം വിനോദ്‌കുമാർ അധ്യക്ഷനായി. ജില്ലാ കോർഡിനേറ്റർ എൻ അജയകുമാർ പദ്ധതി വിശദീകരിച്ചു. യുവ ആപതാമിത്രാ ദേശീയ പരിശിലകൻ രതീഷ്‌കല്ല്യാട്ട് ദുരന്തനിവാരണ ക്ലാസെടുത്തു. പ്രിൻസി്പ്പാൾ പി സുനിൽകുമാർ, ജനറൽ സെക്രട്ടറി ടി കെ നാരായണൻ , ട്രഷറർ എൻ സുരേഷ്, എം വിപുലാറാണി,മുസ്‌തഫ തായനുർ, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ഫാത്തിമത്ത്‌തബ്‌ഷീറ, എം എൻ അക്ഷത എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ജയചന്ദ്രൻ കീഴോത്ത് സ്വാഗതവും പി അഭിലാഷ് നന്ദിയും പറഞ്ഞു
No comments