Breaking News

നീലേശ്വരം ബസ്സ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് ഉത്സവാന്തരീക്ഷത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ നാടിനു സമർപ്പിച്ചു


കാസർകോട്: നീലേശ്വരം ബസ്സ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് ഉത്സവാന്തരീക്ഷത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ നാടിനു സമർപ്പിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായിരുന്നു.

എം രാജഗോപാലൻ എം എൽ എ ആധ്യക്ഷ്യം വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത, മുൻ എം പി പി കരുണാകരൻ, മുൻ എം എൽ എ കെ പി സതീഷ് ചന്ദ്രൻ തുടങ്ങിയ പ്രമുഖ വ്യക്തികൾ സംബന്ധിച്ചു. അണ്ടർഗ്രൗണ്ട് പാർക്കിംഗ് ഉൾപ്പെടെ 40,000 ചതുരശ്ര അടി വിസ്തൃതിയിലാണ് നാലുനില ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പണിതത്. കാത്തിരിപ്പ് മുറി, 45 ടോയ്ലറ്റ്, 40 കാർ പാർക്കിംഗ് സൗകര്യം, ലിഫ്റ്റ്, സ്ത്രീകൾക്കായി ഫീഡിംഗ് റൂം, പൊലീസ് എയ്ഡ് പോസ്റ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിലും ഒന്നാം നിലയിലും വ്യാപാരശാലകളും മുകളിലെ നിലകളിൽ ഓഫീസുകളും മറ്റ് വാണിജ്യസ്ഥാപനങ്ങളും പ്രവർത്തിക്കും.

No comments