പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് -പി.എം.എ.വൈ വീടുകളുടെ ആദ്യ ഗഡു വിതരണവും പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറ്റവും നടത്തി
പരപ്പ : പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് -പി. എം. എ. വൈ. വീടുകളുടെ ആദ്യ ഗഡു വിതരണവും. പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറ്റവും നടത്തി.ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പരിപാടി പ്രസിഡന്റ് എം. ലക്ഷ്മി ഉത്ഘാടനം ചെയ്തു. ആദ്യ ഗഡു വിതരണം തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് ഡയരക്ടർ ഷൈനി നിർവഹിച്ചു.ബ്ലോക്ക് വൈസ് പ്രസിഡന്റ്. കെ. ഭൂപേഷ് അധ്യക്ഷനായിരുന്നു . പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, സ്ഥിരം സമിതി അധ്യക്ഷരായ രജനി കൃഷ്ണൻ, പദ്മകുമാരി. എന്നിവർ സംസാരിച്ചു. ഹൗസിങ് ഓഫീസർ ചാക്കോ. പി. എ. ക്ലാസ്സ് എടുത്തു. ഗുണഭോക്താക്കൾ, വി. ഇ. ഒ. മാർ എന്നിവർ പങ്കെടുത്തു സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും ജോയിന്റ്. ബി. ഡി. ഒ ബിജു കുമാർ നന്ദിയും പറഞ്ഞു
No comments