Breaking News

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ആശുപത്രിക്ക് മുന്നിൽ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം


കാസർകോട്: ദേശീയ പാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പരിക്കേറ്റ യുവാവിന് മതിയായ ചികിൽസ ലഭ്യമായില്ലെന്ന് ആരോപിച്ച് ആശുപത്രിക്ക് മുന്നിൽ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം.ആരിക്കാടി പാറസ്ഥാനത്തെ കൃഷ്ണയുടെ മകൻ ഹരീഷ് 38 മരിച്ചത്. ബി.ജെ.പി പ്രവർത്തകനായിരുന്നു.

മംഗളൂരു ദേശീയപാതയിലെ പെർവാഡിൽ രാത്രി 11 മണിക്കാണ് അപകടം.

കാർ യാത്രക്കാരായ സതിയെ അടക്കം പരിക്കേറ്റ രണ്ട് പേരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സ്കൂട്ടർ പൂർണമായി തകരുകയും കാർ തലകീഴായി മറിയുകയും ചെയ്തു. പരിക്കേറ്റ ഹരീഷ് കുമ്പള സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മതിയായ ചികിത്സ നൽകാത്തതാണ് മരണത്തിനു ഇടയാക്കിയതെന്നാണ് ആരോപിച്ച് ആശുപത്രിക്കു മുന്നിൽ ബി ജെ പി പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചു. പ്രശ്നത്തിനു പരിഹാരം കാണാതെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു കൊണ്ടുപോകാൻ അനുവദിക്കില്ലെന്നു പ്രതിഷേധക്കാർ പറയുന്നു.

സംഘർഷ സാധ്യത കണക്കിലെടുത്ത് കുമ്പള പൊലീസ് സ്ഥലത്ത് കാവൽ ഏർപ്പെടത്തിയിട്ടുണ്ട്. കാർ ഡ്രൈവറുടെ പേരിൽ കുമ്പള പൊലീസ് കേസെടുത്തു.

No comments