Breaking News

പോക്‌സോ കേസ് പ്രതികൾക്ക് ശിക്ഷ ; 20 വർഷവും 6 മാസവും കഠിന തടവും പതിനാറായിരം രൂപ പിഴയും


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വർഷവും 6 മാസവും കഠിന തടവും 16,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 8 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 14വയസ്സ് പ്രായമുള്ള പെൺകുട്ടിയെ പ്രതിയായ മുളിയാർ പൈക്ക റോഡ് നിത്യാനന്ദൻ. കെ (29) എന്നാൾ 21.7.23 തീയ്യതി ആൾതാമസമില്ലാത്ത കെട്ടിടത്തിൽ എത്തിച്ച് കടന്നുകയറ്റത്തിലൂടെയുള്ള ഗൗരവതരമായ ലൈംഗിക അതിക്രമത്തിലൂടെയുള്ള പീഡനത്തിന് വിധേയമാക്കുകയും ചെയ്ത കേസിലാണ് ഇന്ന് (31.10.25) സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ ഓഫ് ഒഫൻസസ് അണ്ടർ പോക്സോ ആക്ട് ഹോസ്ദുർഗ് ജഡ്ജ് ശ്രീ. സുരേഷ് P. M ശിക്ഷ വിധിച്ചത്.ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ആദൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ആയിരുന്ന അനിൽകുമാർ. Aആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഗംഗാധരൻ.A ഹാജരായി.

22 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും


നാലര വയസ്സ് പ്രായമുള്ള കുട്ടിയെ ഗൗരവതരമായ ലൈംഗീക പീഡനത്തിന് വിധേയ മാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും കൂടാതെ 22 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 12 മാസം അധിക കഠിന തടവും.15.08.22 തീയ്യതി ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന നാലര വയസ്സ് പ്രായമുള്ള കുട്ടിയെ മാങ്ങ കൊടുക്കാമെന്നു പറഞ്ഞ് പ്രലോഭപ്പിച്ച് പ്രതി കൊല്ലം ചിതറ സ്വദേശിയും മാന്യ യിലുള്ള ക്വാർട്ടേഴ്സിൽ താമസക്കാരനുമായ രാജീവൻ എസ്(55) തന്റെ ക്വാർട്ടേഴ്‌സിലേക്ക് കൊണ്ടുപോയി ഗൗരവതരമായ ലൈംഗീക പീഡനത്തിന് വിധേയമാക്കിയ കേസിൽ ബഹു. കാസറഗോഡ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ആണ് ശിക്ഷിച്ചത്. ബദിയടുക്ക പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ബദിയടുക്ക ഇൻസ്പെക്ടർ ആയിരുന്ന അശ്വിത്ത് എസ് കരൺമയിൽ ആണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രിയ എ കെ ഹാജരായി.

No comments