Breaking News

ഗാന്ധിഭവൻ അന്തേവാസികളോടൊപ്പം ചിലവഴിച്ച് ബളാലിലെ എൻഎസ്എസ് വിദ്യാർത്ഥികൾ


ബളാൽ: ബളാൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ കേരളപ്പിറവി ദിനത്തിൽ മങ്കയം ഗാന്ധിഭവൻ ലവ് ആൻ്റ് കെയർ അന്തേവാസികളോടൊപ്പം ചിലവഴിച്ചു. 50 ഓളം എൻഎസ്എസ് വളണ്ടിയർമാർ പ്രോഗ്രാം ഓഫീസർ പ്രിൻസി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ സമ്മാന പൊതികളുമായി എത്തി അന്തേവാസികളോടൊപ്പം ഒരു ദിനം ചിലവഴിച്ചു. ഗാന്ധിഭവനിൽ വച്ച് നടന്ന യോഗത്തിൽ മാനേജർ റൂബി സണ്ണി സ്വാഗതവും വോളണ്ടിയർ ലീഡറായ അലീന എം ടി നന്ദിയും പറഞ്ഞു. വോളണ്ടിയർമാരായ അനഘ എം എ,ആശ്രിത് കൃഷ്ണ, വളണ്ടിയർ ലീഡർ ഷാമിൽ സുബൈർ, പ്രോഗ്രാം ഓഫീസർ പ്രിൻസി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വോളണ്ടിയർമാർ കലാപരിപാടികൾ അവതരിപ്പിച്ചു
ഗാന്ധിഭവനിൽ നടക്കുന്ന നിർമ്മാണ പ്രവർത്തികളിലും കുട്ടികൾ പങ്കാളികളായി.

No comments