ബൈക്കിൽ കടത്തുകയായിരുന്ന 26.81 ഗ്രാം എംഡിഎംഎയുമായി മഞ്ചേശ്വരത്ത് വെച്ച് യുവാവ് പിടിയിൽ
കാസർകോട്: ബൈക്കിൽ കടത്തുകയായിരുന്ന 26.81 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ബങ്കര, മഞ്ചേശ്വരം, നസീറിയ മൻസിലിലെ അബൂബക്കർ ആബിദി (25)നെയാണ് മഞ്ചേശ്വരം എസ്ഐ വൈഷ്ണവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച പുലർച്ചെ 1.45 മണിയോടെ ഹൊസങ്കടി എൻഎച്ച് ഓവർബ്രിഡ്ജ് റോഡിലായിരുന്നു മയക്കുമരുന്നു വേട്ട. എസ്ഐയുടെ നേതൃത്വത്തിൽ രാത്രികാല പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. സംശയം തോന്നി ബൈക്കു തടഞ്ഞു നിറുത്തി ദേഹപരിശോധന നടത്തിയപ്പോഴാണ് അബൂബക്കർ ആബിദിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നു മയക്കുമരുന്നു കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നു കൂട്ടിച്ചേർത്തു.
No comments