Breaking News

മലയോര ഹൈവേ ഈ സർക്കാർ
 പൂർത്തിയാക്കും: മന്ത്രി റിയാസ് ചിറ്റാരിക്കാലിൽ നിർമ്മിച്ച മുനയംകുന്ന് രക്തസാക്ഷി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു


ചിറ്റാരിക്കാൽ : മലയോര ഹൈവേ ഈ സർക്കാരിന്റെ കാലത്തുതന്നെ പൂർത്തിയാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സിപിഐ എം ചിറ്റാരിക്കാൽ ലോക്കൽ കമ്മിറ്റി ഓഫീസിന് വേണ്ടി ചിറ്റാരിക്കാലിൽ നിർമിച്ച മുനയംകുന്ന് രക്തസാക്ഷി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാടിന്റെ വികസനത്തിന് എൽഡിഎഫ് വേണമെന്ന ജനങ്ങളുടെ ചിന്തയാണ് എൽഡിഎഫ് സർക്കാരിന്റെ തുടർച്ചയ്ക്ക് കാരണം. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളാണ് എൽഡിഎഫിന് മുഖ്യം. അത് സഹിക്കാത്ത പ്രതിപക്ഷം വ്യാജ പ്രചരണങ്ങളിലൂടെ നമ്മുടെ നേട്ടങ്ങളെ തകർക്കമോയെന്ന് നോക്കുന്നു. മന്ത്രി പറഞ്ഞു. പി കെ മോഹനൻ അധ്യക്ഷനായി. ഇ മാധവൻ മാസ്റ്റർ സ്മാരക ഹാൾ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻകാല നേതാക്കളുടെ ഫോട്ടോ ജില്ലാ സെക്രട്ടറിയറ്റ് അംഗം സാബു അബ്രഹാം അനാച്ഛാദനം ചെയ്തു. കംപ്യൂട്ടർ സ്വിച്ച് ഓൺ ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ, ജോസ് പതാലിൽ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എൻ വി ശിവദാസൻ സ്വാഗതവും ടി ജി ശശീന്ദ്രൻ നന്ദിയും പറഞ്ഞു. അരിയിരുത്തിയിൽ അങ്കണവാടിക്ക് സൗജന്യമായി സ്ഥലം സംഭാവന ചെയ്ത എ വി കാർത്യായനി,

നിർധനരായ മൂന്ന് കുടുംബംങ്ങൾക്ക് വീട് നിർമിക്കാൻ മൂന്ന് സെന്റ് സ്ഥലം വീതം സൗജന്യമായി നൽകിയ സിപിഐ എം കമ്പല്ലൂർ ബ്രാഞ്ച് അംഗം സൈനുദ്ദീൻ കമ്പല്ലൂർ, ഓഫീസ് കെട്ടിട നിർമാണം സമയബന്ധിതമായി പൂർത്തിയാക്കിയ സുദീപ് ജോസഫ് എന്നിവരെ ആദരിച്ചു.

No comments