Breaking News

ഡിവൈഎഫ്ഐ സ്ഥാപക ദിനം : പരപ്പയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, ‌ ബോധവൽക്കരണ ക്ലാസും നടത്തി


പരപ്പ: ഡിവൈഎഫ്ഐ സ്ഥാപക ദിനത്തോടനുബന്ധിച്ച് കുപ്പമാട് യൂണിറ്റും പരപ്പ കാരുണ്യ മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി. പരപ്പ പ്രതിഭാനഗർ എൻഎസ്എസ് മന്ദിരത്തിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് അംഗം രമ്യ കെ യുടെ അധ്യക്ഷതയിൽ കിനാനൂർ- കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉദ്ഘാടനം ചെയ്തു. ഡോക്ടർ ധീരജ് രാജ് ശ്രേയസ് മുഖ്യാതിഥിയായി.

അമൽ തങ്കച്ചൻ, അഗജ എ ആർ , സ്വർണ്ണലത ടി , അരുൺ പ്രകാശ്, നീതി .ടി, സുനിൽ ടി, സുമ പി , സുധാകരൻ കെ , ചന്ദ്രൻ പി , എന്നിവർ പ്രസംഗിച്ചു. ആദർശ് .എ, സ്വാഗതവും, ധനേഷ് പി നന്ദിയും പറഞ്ഞു.

No comments