ദേശീയ ജൂനിയർ അത് ലറ്റിക് മീറ്റിലെ സ്വർണ്ണമെഡൽ ജേതാവ് പാണത്തൂർ സ്വദേശിയായ ജിൽഷ ജിനിലിന് ബിജെപിയുടെ ആദരം
രാജപുരം : ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ സ്വർണ്ണ മെഡൽ ജേതാവ് ജിൽഷ ജിനിലിനെ ബിജെപി പാണത്തൂർ ബൂത്ത് കമ്മറ്റി ആദരിച്ചു. ഒറീസയിലെ ഭൂവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വച്ച് നടന്ന ദേശീയ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ അണ്ടർ 16 വിഭാഗം 60 മീറ്റർ ഓട്ടമത്സരത്തിലാണ് ജിൽഷ സ്വർണ്ണം നേടിയത്. തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളിലെ വിദ്യാർത്ഥിയായ ജിൽഷ ഈ നേട്ടത്തോടെ ഈ ഇനത്തിൽ രാജ്യത്തെ ഏറ്റവും വേഗതയേറിയ കായിക താരമായിരിക്കുകയാണ്. പാണത്തൂർ വട്ടക്കയത്തെ ജിനിലിന്റെ മകളാണ് ജിൽഷ.
ബിജെപി പട്ടികവർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിബു പാണത്തൂർ, ബിജെപി ജില്ല കമ്മറ്റി അംഗം പി രാമചന്ദ്ര സറളായ, പട്ടികവർഗ്ഗ മോർച്ച വെള്ളരിക്കുണ്ട് മണ്ഡലം ജനറൽ സെക്രട്ടറി രതീഷ് കേളപ്പങ്കയം, എം കെ സുരേഷ്, ബാലൻ എം കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദരം.
No comments