ഹോസ്ദുർഗ് കോടതി കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നു വീണു ജീവനക്കാരി ഇരിക്കുന്നതിന്റെ നേരെ മുൻപിലുള്ള മേശയിലേക്കാണ് കോൺക്രീറ്റ് പതിച്ചത്
കാഞ്ഞങ്ങാട് : ഹൊസ്ദുര്‍ഗ് അതിവേഗ സ്‌പെഷല്‍ കോടതിയുടെ (പോക്‌സോ) ഓഫീസിലെ മേല്‍ക്കൂരയില്‍ നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നുവീണു. ജീവനക്കാരി മാറി നിന്നിരുന്നതിനാല്‍ ഒഴിവായത് വലിയ ദുരന്തം. മേല്‍ക്കൂരയിലെ സീലിങ് ഫാനിന്റെ ഭാഗത്തുനിന്നു വലിയ കോണ്‍ക്രീറ്റ് പാളി പൊട്ടി താഴേക്ക് വീഴുകയായിരുന്നു. ജീവനക്കാരി ഇരിക്കുന്നതിന്റെ നേരെ മുന്‍പിലുള്ള മേശയിലേക്കാണ് കോണ്‍ക്രീറ്റ് പതിച്ചത്.
No comments