അമ്മയുടെ കൈയിൽ നിന്നും അബദ്ധത്തിൽ കുഞ്ഞ് കിണറ്റിൽ വീണു; മൂന്നു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
കണ്ണൂർ: കിണറ്റിൽ വീണ കുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂർ കുറുമാത്തൂരിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുഞ്ഞിനെ കിണറ്റിൽ നിന്ന് എടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കണ്ണൂർ കുറുമാത്തൂർ പൊക്കുണ്ട് സലഫി മസ്ജിദിൽ ജാബിറിന്റെ മൂന്നുമാസം പ്രായമുള്ള അലൻ എന്ന ആൺകുഞ്ഞാണ് മരിച്ചത്. അബദ്ധത്തിൽ അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞ് കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. കുഞ്ഞിനെ കുളിപ്പിക്കാനായി കിണറ്റിന് സമീപം കൊണ്ടുവന്നപ്പോൾ കെയിൽ നിന്ന് വഴുതിവീഴുകയായിരുന്നുവെന്നാണ് അമ്മ നാട്ടുകാരോട് പറഞ്ഞത്.
സമീപവാസിയാണ് കിണറ്റിൽ കുഞ്ഞിന്റെ കാൽ വെള്ളത്തിൽ പൊങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻതന്നെ കുഞ്ഞിനെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് സൂചിപ്പിച്ചു.
No comments