കാപ്പ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഏഴാംമൈൽ സ്വദേശിയായ യുവാവിനെതിരെ ഇരട്ട പാസ്പോർട്ട് കൈവശം വച്ചതിന് പൊലീസ് കേസെടുത്തു
അമ്പലത്തറ : കാപ്പ കേസിൽ അറസ്റ്റിലായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന യുവാവിനെതിരെ ഇരട്ട പാസ്പോർട്ട് കൈവശം വച്ചതിന് പൊലീസ് കേസെടുത്തു. ഏഴാംമൈൽ, പറക്കളായി, കായലടുക്കത്തെ റംഷീദി (34)നെതിരെയാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്.
നിരവധി കേസുകളിൽ പ്രതിയായ റംഷീദിനെ ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം സെപ്തംബർ 23ന് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് വച്ച് ഹൊസ്ദുർഗ്ഗ് പൊലീസ് കാപ്പ പ്രകാരം അറസ്റ്റു ചെയ്തിരുന്നു. ഈ സമയത്ത് റംഷീദിന്റെ കൈവശം ബംഗ്ളൂരു പാസ്പോർട്ട് കണ്ടെടുത്തിരുന്നു.
സംസ്ഥാന പൊലീസ് ഇന്റലിജൻസ് മേധാവിയുടെ നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിൽ പ്രതി കേരളത്തിൽ നിന്നു പാസ്പോർട്ട് എടുത്തിരുന്നതായി കണ്ടെത്തിയിരുന്നു. അതിനുശേഷമാണ് ബംഗ്ളൂരുവിൽ നിന്നു മറ്റൊരു പാസ്പോർട്ട് കൂടി എടുത്തിരുന്നതായുള്ള വിവരം ലഭിച്ചത്. ജില്ലാ പൊലീസ് മേധാവി വജയ്ഭാരത് റെഡ്ഡി നൽകിയ നിർദ്ദേശപ്രകാരമാണ് റംഷീദിനെതിരെ ഇരട്ട പാസ്പോർട്ട് കൈവശം വച്ചതിനു കേസെടുത്തത്. അമ്പലത്തറ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.
No comments