അതി ദാരിദ്ര മുക്ത പ്രഖ്യാപനം : കരിന്തളത്ത് ആഹ്ലാദ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു
കരിന്തളം:സംസ്ഥാന സർക്കാർ നവംബർ 1 കേരളപ്പിറവി ദിനത്തിൽ അതി ദാരിദ്ര്യ മുക്ത കേരളം പ്രഖ്യാപനം നടത്തിയതിൻ്റെ ഭാഗമായി സി പി എം പതിനാറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിന്തളത്ത് ആഹ്ലാദ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കരിന്തളത്തു നിന്നും വാളൂരിലെക്ക് നടത്തിയ ആഹ്ലാദപ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു.തുടർന്ന് നടന്ന പൊതു യോഗത്തിൽ പി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.സിപിഎം ഏരിയ കമ്മിറ്റിയംഗം കയനി മോഹനൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ടി എസ് ബിന്ദു,കെ സതീശൻ,ലെനിൻ പ്രസാദ് എന്നിവർ സംസാരിച്ചു.എൻ രമണൻ സ്വാഗതം പറഞ്ഞു .തുടർന്ന് പായസ വിതരണവും നടത്തി.
No comments