കരിന്തളം തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ പുത്തരി വെള്ളാട്ട മഹോത്സവത്തോടുനുബന്ധിച്ച് സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കരിന്തളം:തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ പുത്തരി വെള്ളാട്ട മഹോത്സവത്തോടുനുബന്ധിച്ച് ജില്ല ആയൂർവേദ ആസ്പത്രിയുടെ സഹകരണത്തോടു കൂടി സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് സീനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമിറ്റി പ്രസിഡണ്ട് എം.പി പത്മനാഭൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമരായ ഉമേശൻ വേളൂർ, ടി എസ് ബിന്ദു ,ഡോ : തുഷാർ ,കെ. ഓമന എന്നിവർ പ്രസംഗിച്ചു. ജന: സെക്രട്ടറി കെ. ഗംഗാധരൻ സ്വാഗതവും സെക്രടറി പി.പവിത്രൻ നന്ദിയും പറഞ്ഞു.
No comments