കാട്ടിപ്പൊയിൽ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി നിർവഹിച്ചു
കരിന്തളം : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കാട്ടിപ്പൊയിൽ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് സെൻറർ,യോഗ ഹാൾ,മരുന്ന് സ്റ്റോറും ,സോളാർ സംവിധാനം, ടോയ്ലറ്റ്, ബാലമുകുളം പദ്ധതി, വയോസ്വാന്തനം പദ്ധതി എന്നിവയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത അധ്യക്ഷത വഹിച്ചു ജില്ലാ മെഡിക്കൽ ഓഫിസർ ഇന്ദു എ, DPM നിഖില നാരായണൻ എന്നിവർ വിശിഷ്ടാതിഥികൾ ആയി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി അജിത് കുമാർ വാർഡ് മെമ്പർ സന്ധ്യ വി, ഡോ ഉഷ സി,എച്ച്എംസി അംഗം വിജയൻ കെ രാമചന്ദ്രൻ മേക്കാറളം,എ ഡി എസ് സെക്രട്ടറി രജിത കെ എന്നിവർ സംസാരിച്ചു മെഡിക്കൽ ഓഫീസർ പ്രിയ കെ സ്വാഗതവും ഫാർമസിസ്റ്റ് രവികൃഷ്ണൻ പി കെ നന്ദിയും പറഞ്ഞു.
No comments