'കിനാവുകൾ' കുട്ടികളുടെ മാഗസിൻ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി പ്രകാശനം ചെയ്തു പ്രകാശനം ചെയ്തു
കരിന്തളം : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് പരിധിയിലെ 12 വിദ്യാലയങ്ങളിലെ കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ കോർത്തിണക്കി 'കിനാവുകൾ 'എന്ന പേരിൽ മാഗസിൻ പ്രസിദ്ധീകരിച്ചു.
കുട്ടികളുടെ കഥകൾ,കവിതകൾ ചിത്രങ്ങൾ അനുഭവക്കുറിപ്പുകൾ, ഡയറികൾ. ലേഖനങ്ങൾ എന്നിവയാണ് മാഗസിനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ അഞ്ചു വർഷക്കാലം വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ഒട്ടേറെ പ്രവർത്തനങ്ങളാണ് പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കിയത്. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി മാഗസിന്‍റെ പ്രകാശന കർമ്മം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
അജിത് കുമാർ കെ വി അധ്യക്ഷതവഹിച്ചു. ചിറ്റാരിക്കാൽ ബി ആർ സി ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ സി ഷൈജു പുസ്തകം പരിചയപ്പെടുത്തി. ഭരണസമിതി അംഗങ്ങളായ ധന്യ പി, കെ.കൈരളി,സന്ധ്യ വി. കിനാനൂർ സ്കൂൾ പിടിഎ പ്രസിഡണ്ട് ജ്യോതിഷ്കുമാർ എം പി. ടി എ പ്രസിഡണ്ട് രമ്യ, ബി ആർ സി കോർഡിനേറ്റർമാരായ നിഷ, വിണക്കുട്ടി തുടങ്ങിയവർ സംസാരിച്ചു. ഇംപ്ലിമെൻ്റിങ് ഓഫീസർ രാജേഷ് പി ടി സ്വാഗതവും പി ഇ സി സെക്രട്ടറി സി സുരേശൻ നന്ദിയും പറഞ്ഞു.
No comments