Breaking News

52.5ലക്ഷം രൂപ ചെലവിൽ കോടോത്ത് നിർമ്മിച്ച പൊതുശ്മശാനത്തിന്റെ ഉത്ഘാടനം കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ നിർവ്വഹിച്ചു


ഒടയംചാൽ : കാസർഗോഡ് ജില്ല പഞ്ചായത്ത്, കോടോംബേളൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ 52.5ലക്ഷം രൂപ ചെലവിൽ കോടോത്ത് നിർമ്മിച്ച പൊതുശ്മശാനം കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജയുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ നിർവ്വഹിച്ചു.ജില്ല പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി.ശ്രീലത, പഞ്ചായത്ത് മെമ്പർമാരായ പി കുഞ്ഞികൃഷ്ണൻ, സൂര്യ ഗോപാലൻ . ടി കോരൻ, പി ഗോവിന്ദൻ ,അതുൽ, പ്രദീപ് കെ, രാഘവൻ എം, വിദ്യ വേണുഗോപാലൻ, നസിയ ഇബ്രാഹിം എന്നിവർ സംസാരിച്ചു.ടി കെ നാരായണൻ സ്വാഗതവും പി രമേശൻ നന്ദിയും പറഞ്ഞു.

No comments