ശമ്പള /പെൻഷൻ പരിഷ്കരണ കമ്മിഷനെ ഉടൻ നിയമിക്കുക ; കെ എസ് എസ് പി എ വെള്ളരിക്കുണ്ട് സബ് ട്രഷറിക്ക് മുൻപിൽ പ്രതിഷേധ ജ്വാല നടത്തി
വെള്ളരിക്കുണ്ട് : പെൻഷൻ പരിഷ്കരണ കമ്മീഷൻ രൂപീകരിക്കാത്തതിലും , പെൻഷൻ പരിഷ്കരണ ക്ഷാമാശ്വാസ കുടിശിക നൽകാത്തതിലും , മെഡിസെപ് പ്രിമീയം തുക വർദ്ധിപ്പിച്ചതിൽ പ്രതിക്ഷേധിച്ചും കേരള പിറവി ദിനത്തിൽ കെ.എസ്.എസ് പി.എ പരപ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് സബ് ട്രഷറി യ്ക്ക് മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് കെ. ദാമോദരൻ്റെ അധ്യക്ഷതയിൽ സംസ്ഥന കമ്മിറ്റി അംഗം ടി.കെ എവുജിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥന കമ്മിറ്റി അംഗം എം.കെ. ദിവാകരൻ, ബി.റഷീദ .പി.എ ജോസഫ്, കെ കുഞ്ഞമ്പു നായർ സി.എ ജോസഫ് ജോസുകുട്ടി അറയ്ക്കൽ ,,ആലീസ് കുര്യൻ, വി.കെ ബാലകൃഷ്ണൻ, പി.ജെ ജോസ് എം.ഡി. ദേവസ്യ പി ജെ സെബാസ്റ്റ്യൻ, ഇന്ദിരാമ്മ എം.പി, കെ.സി സെബാസ്റ്റ്യൻ, വി. ജെ ജോർജ്ജ് , പി.ജെ മാത്യുസംസാരിച്ചു
No comments