നാട്ടക്കൽ എ എൽ പി സ്കൂളിൽ ഗോത്ര വർദ്ധൻ സ്കീം ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു..അഡി ജില്ലാ ജഡ്ജ് സുരേഷ് പി എം ചടങ്ങ് ഉത്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : പിന്നോക്കാവസ്ഥയിൽ നിന്നും മുന്നോക്കാവസ്ഥയിലേക്ക് വരാനുള്ള ഏക മാർഗം വിദ്യാഭ്യാസം മാത്രമാണെന്നും വിദ്യാഭ്യാസത്തിന് സഹായം നൽകുന്ന നിരവധി പദ്ധതികളെക്കുറിച്ച് നമ്മൾ ബോധവാന്മാരായി അത് പ്രയോജനപ്പെടുത്തണമെന്നും അഡി. ജില്ലാ ജഡ്ജ് സുരേഷ് പി എം. നാട്ടക്കൽ സ്കൂളിൽ നടന്ന ഗോത്ര വർദ്ധൻ സ്കീം ബോധവൽക്കരണ ക്ലാസ്സ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ലീഗൽ സർവീസ് അതോറിറ്റി കാസർഗോഡ് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, ഹോസ്ദുർഗ് ട്രൈബൽ ഡിപ്പാർട്മെന്റ് എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ നാട്ടക്കൽ എ എൽ പി സ്കൂളിലാണ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.
ബഹു ഹൈ കോർട്ട് ജസ്റ്റിസ് എ കെ ജയശങ്കർ നമ്പ്യാർ ചടങ്ങിന് വിശിഷ്ട സാന്നിധ്യമായി വേദിയിൽ ഉണ്ടായിരുന്നു. സ്കൂൾ എച്ച് എം വിജയകുമാരി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ രുഗ്മ എസ് രാജ് സെക്രട്ടറി സിവിൽ ജഡ്ജ് ഡിസ്ട്രിക്റ്റ് ലീഗൽ സർവീസ് അതോറിറ്റി കാസർഗോഡ് ആദ്യക്ഷയായി.ബാബു എ (ട്രൈബൽ ഓഫീസർ പരപ്പ )അഡ്വ. റിസ്വാന എൻ എം എന്നിവർ വിഷയാവതരണം നടത്തി
ചടങ്ങിന് ആശംസകളുമായി ലിജു മോൻ കെ സി (പി ടി എ പ്രസിഡന്റ്, ഊര് മൂപ്പൻ ബിന്ദു മാധവൻ എന്നിവർ സംസാരിച്ചു. മഹേശ്വരി കെ (പി എൽ വി ഹോസ്ദുർഗ് ) ചടങ്ങിന് നന്ദി പറഞ്ഞു.
No comments