Breaking News

മരം കയറ്റി കൊണ്ടിരുന്ന ലോറിക്കു പിറകിൽ പാല - പാണത്തൂർ ഫാസ്റ്റ് കെ എസ് ആർ ടി സി ഇടിച്ച് അപകടം


രാജപുരം : ബളാംതോട് മുസ്ലിം പള്ളിയുടെ സമീപം മായത്തി റോഡിന്റെ ഇറക്കത്തിൽ റോഡ് സൈഡിൽ തടി കയറ്റി കൊണ്ടിരിക്കുന്ന ലോറിയുടെ പിന്നിൽ പാല - പാണത്തൂർ ഫാസ്റ്റ് കെ എസ് ആർ ടി സി ഇടിച്ച് അപകടം. ബസിന്റെ മുൻ ഭാഗം തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ദീർഘദൂര യാത്ര വണ്ടി ആയതിനാൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. മറിച്ച് സ്കൂൾ ബസ്സോ ലൈൻ ബസ്സോ ആയിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി കൂടിയേനെ. റോഡ് പണി നടന്നു കൊണ്ടിരിക്കുന്നതിനാലും അപകട സാധ്യതയുള്ള രീതിയിൽ റോഡ് സൈഡിൽ നിന്ന് മരം കയറ്റുന്നതും അപകടമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകട സൂചന കാണിച്ചു കൊണ്ട് മലനാട് വികസന സമിതി അധികൃതർക്ക് പരാതി നൽകിയിരുന്നു.


No comments