Breaking News

കോടോം-ബേളൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് അട്ടക്കണ്ടം വികസന സദസും വികസനരേഖ പ്രകാശനവും നടത്തി


പരപ്പ : കോടോം-ബേളൂർ പഞ്ചായത്ത്  ഒമ്പതാം വാർഡ് അട്ടക്കണ്ടം വികസന സദസും വികസനരേഖ പ്രകാശനവും നടത്തി 

അട്ടകണ്ടം ഗവൺമെന്റ് എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു ജനകീയ ആസൂത്രണ പ്രസ്ഥാനത്തിൽ കൂടിയും കേരള സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന നവകേരള സൃഷ്ടിയിൽ കൂടിയും കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ വന്ന മാറ്റങ്ങൾ തന്റെ പ്രസംഗത്തിൽ ഊന്നി പറഞ്ഞു

 കഴിഞ്ഞ അഞ്ചു വർഷക്കാലം പഞ്ചായത്തിന് ലഭിച്ച ഫണ്ടുകൾ  മേഖലകളിൽ കൃത്യമായി വിനിയോഗിക്കുക വഴി വികസനരംഗത്ത് വലിയ നേട്ടം പഞ്ചായത്തിനകത്ത് ഉണ്ടാക്കാൻ കഴിഞ്ഞതായി പ്രസംഗത്തിൽ സൂചിപ്പിച്ചു

 ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ലൈഫ് ഭവനങ്ങൾ നിർമ്മിച്ചു നൽകി  ഒടയഞ്ചാൽ ഷോപ്പിംഗ് കോംപ്ലക്സ് യാഥാർത്ഥ്യമാക്കി തുടങ്ങിയ പ്രവർത്തനങ്ങൾ പ്രസിഡന്റ് എടുത്തുപറഞ്ഞു 

 കഴിഞ്ഞ അഞ്ചുവർഷക്കാലം ഗ്രാമപഞ്ചായത്ത് വാർഡിൽ മെമ്പർ എംവി ജഗന്നാഥന്റെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ രേഖ  അഭിമാനത്തോടെ അട്ടക്കണ്ടം   പ്രകാശനം കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗം സി ജെ സജിത്ത് നിർവഹിച്ചു

 യുവത്വത്തിന്റെ പ്രസരിപ്പോടെ വാർഡിലെ സർവ്വവിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി എല്ലാവിധത്തിൽപ്പെട്ട ജനങ്ങളുടെയും പ്രശംസ പിടിച്ചു പറ്റിയ വാർഡ് മെമ്പർ ജഗന്നാഥിന്റെ പ്രവർത്തനത്തിന് കിട്ടിയ അംഗീകാരമാണ് വികസന സദസ്സിലെ പങ്കാളിത്തം എന്ന് ജില്ലാ പഞ്ചായത്തംഗം അഭിപ്രായപ്പെട്ടു

 ചടങ്ങിൽ വാർഡ് മെമ്പർ എം വി ജഗന്നാഥ് അധ്യക്ഷനായി 

 മുൻ വാർഡ് മെമ്പർ പി വി ശശിധരൻ , സി ഡി എസ് അംഗം പി ജാനകി , എഡിഎസ് സെക്രട്ടറി ശശികല വി , പ്രസിഡന്റ് ശ്രീജ പി കെ , സി വി സേതുനാഥ് , വി ഭാസ്കരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു 

 വാർഡ് കൺവീനർ മധു കോളിയാർ സ്വാഗതവും എഡിഎസ് അംഗം ലതിക ടീവി നന്ദിയും പറഞ്ഞു 

 അതി ദാരിദ്ര  മുക്ത കേരളം പ്രഖ്യാപനത്തിന്റെ ഭാഗമായി പായസം വിതരണം നടത്തി

No comments