പരപ്പ കുപ്പമാട് - മുണ്ടത്തടം പട്ടികവർഗ്ഗ ഉന്നതിയിലേക്ക് റോഡ് നിർമ്മിച്ചു
പരപ്പ: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പരപ്പ എട്ടാം വാർഡ് പരിധിയിൽ കുപ്പമാട് - മുണ്ടത്തടം പട്ടികവർഗ്ഗ ഉന്നതിയിലേക്ക് 800 മീറ്റർ ദൈർഘ്യത്തിൽ പുതുതായി റോഡ് നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2025 -26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം നടത്തിയത്.
നിർമ്മാണ പ്രവർത്തി വി ശശിധരന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് അംഗം രമ്യ കെ ഉദ്ഘാടനം ചെയ്തു. ആസൂത്രണ സമിതി അംഗം എ ആർ രാജു ,മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം രാധ വിജയൻ , എ ഡി എസ് സെക്രട്ടറി നീതി. ടി, വിജയൻ മുണ്ടത്തടം എന്നിവർ പ്രസംഗിച്ചു. സ്വർണ്ണലത ടി സ്വാഗതവും, ധനേഷ് പി നന്ദിയും പറഞ്ഞു.
No comments