കേരളപ്പിറവി ദിനത്തിൽ റേഷൻ വ്യാപാരി സംഘടന AKRRDA വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി
വെള്ളരിക്കുണ്ട് : 2018ൽ നിലവിൽ വന്ന വേതന പാക്കേജ് പരിഷ്കരിക്കുക, KTPDS ലെ അപാകതകൾ പരിഹരിക്കുക, മണ്ണെണ്ണ വാതിൽപടി എത്തിക്കുനുള്ള കോടതി ഉത്തരവ് നടപ്പിലാക്കുക, റേഷൻ ക്ഷേമനിധി സർക്കാർ വിഹിതം നൽകുക, റേഷൻ വ്യാപാരികളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളപ്പിറവി ദിനത്തിൽ റേഷൻ വ്യാപാരി സംഘടന AKRRDA താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
വെള്ളരിക്കുണ്ട് താലൂക്കിലെ ധർണ്ണാ സമരംAKRRDA കാസർഗോഡ്ജില്ലാ പ്രസിഡന്റ് സതീശൻ ഇടവേലി ഉൽഘാടനം ചെയ്തു. താലുക്ക് സെക്രട്ടറി ഹരിദാസ് ഇ എൻ സ്വാഗതം പറഞ്ഞു. താലുക്ക് പ്രസിഡൻ്റ സജീവ് പാത്തിക്കര അധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡൻ്റെ പ്രമോദ് മങ്കയം , ജീല്ലാ ജോ: സെക്രട്ടറി ശശിധരൻ പെരിയങ്ങാനം, മനോജ് നർക്കിലക്കാട് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു ശശിധരൻ തട്ടുമ്മൽ നന്ദി പ്രകാശിപ്പിച്ചു
No comments