Breaking News

ടോറസ് ലോറിയിൽ സ്കൂട്ടർ ഇടിച്ച് അപകടം; സംഭവ സ്ഥലത്ത് വെച്ചുതന്നെ പെൺകുട്ടി മരിച്ചു


മലപ്പുറം: വളാഞ്ചേരി–പെരിന്തൽമണ്ണ റോഡിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. ടോറസ് ലോറിയിൽ സ്കൂട്ടര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടര്‍ യാത്രക്കാരി സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. മുന്നാക്കൽ സ്വദേശി ജംഷീറയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. വളാഞ്ചേരി സിഎച്ച് ആശുപത്രിക്ക് മുൻവശത്താണ് അപകടം. ടോറസ് ലോറിയിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

No comments