Breaking News

തെരഞ്ഞെടുപ്പ് പ്രചരണ ചൂടിലും സാമൂഹ്യ സേവനവുമായി കാരാട്ട് വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി


പരപ്പ : തോടംചാൽ പാറക്കടവ് ഇലക്ട്രിക് പോസ്റ്റിനു മുകളിൽ വീണ കൂറ്റൻ മരം കരാട്ട് ഒമ്പതാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി ടി.എൻ ബാബുവിന്റെ നേതൃത്വത്തിൽ മുറിച്ച് മാറ്റി. തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി പോകുന്നതിനിടയിൽ ആണ് അപകടം ശ്രദ്ധയിൽപ്പെട്ടത്  ഉടൻതന്നെ രാജപുരം കെഎസ്ഇബിയിൽ വിവരം അറിയിക്കുകയായിരുന്നു തുടർന്ന് അവർ പുതിയ ഇലക്ട്രിക് പോസ്റ്റ് കൊണ്ടുവരികയും വൈദ്യുതി പുനസ്ഥാപിക്കുകയും ചെയ്തു.

No comments