Breaking News

വെസ്റ്റ് എളേരിയിലെ യു ഡി എഫിന്റെ പരാജയം ; കേരള കോൺഗ്രസ്‌ തൃക്കരിപ്പൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ രാജി വെച്ചു കോൺഗ്രസ്സിൽ ചേർന്നു.. കെ ജെ വർക്കി ഷാൾ അണിയിച്ചു സ്വീകരിച്ചു


വെള്ളരിക്കുണ്ട്  : കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറി തൃക്കരിപ്പൂർ നിയോജക മന്ധലം പ്രസിഡൻ്റ് പുന്നക്കുന്നിലെ ബിജു ചാക്കോ പുതുപ്പള്ളിതകിടിയേലും, കേരള കോൺഗ്രസ് എമ്മിലെ   ബാബു മുഞ്ഞ നാട്ടും രാജി വച്ച് കോൺഗ്രസ്സിൽ ചേർന്നു.

 ഈ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്ന സമയത്ത്, തൃക്കരിപ്പൂർ നിയോജകമണ്ഡലം ഉൾപ്പെടുന്ന വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 5 പുന്നക്കുന്നിൽ UDF സ്ഥാനാർഥി കെ ജെ വർക്കി എന്ന കോൺഗ്രസ്‌ സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ, ജില്ലാ പ്രസിഡൻ്റ് ജെറ്റോ ജോസഫിൻ്റെ നേതൃത്വത്തിൽ   നടത്തിയ, കാലുവാരലിൽ പ്രതിഷേധിച്ചാണ്, കെ എസ് സി യിലും, യൂത്ത് ഫ്രണ്ടിലും, പാർട്ടിയിലും 36  വർഷം ആയി പ്രവർത്തിക്കുന്ന ബിജു ചാക്കോ രാജി വച്ചത്.  രാജി വെച്ച് പുറത്ത് പോകുവാൻ തീരുമാനിച്ചതായി അറിയിച്ച് ഇദ്ദേഹം പാർട്ടി ചെയർമാൻ പി.ജെ.ജോസഫിന് കത്തയച്ചു.

 പ്രസ്തുത വാർഡ്  കേരള കോൺഗ്രസ്ജില്ലാ പ്രസിഡന്റ്‌ ജെറ്റോ ജോസഫും ഉൾപ്പെട്ടതാണ്. പുന്നക്കുന്ന് വാർഡ് കമ്മറ്റി യോഗത്തിൽ മന്ധലം പ്രസിഡൻ്റ് എൻ.വി.പ്രമോദ് അധ്യക്ഷം വഹിച്ചു. വെസ്റ്റ് എളേരി യു.ഡി.എഫ് കൺവീനർ ഷെരീഫ് വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു.കോൺഗ്രസിൽ ചേർന്ന കേരള കോൺഗ്രസ് പ്രവർത്തകരെ മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. വർക്കി ഷാൾ അണിയിച്ച് സ്വീകരിച്ചു.

 ചടങ്ങിൽ വച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ഷോബി ജോസഫ് ജോമോൻ മാത്യു എന്നിവർക്ക് സ്വീകരണം നൽകി.സാബു ജോസഫ് ,അജേഷ് അമ്പു, രാജേഷ് തമ്പാൻ പ്രസംഗിച്ചു.

          കോൺഗ്രസ് എളേരി ബ്ലോക്ക് സെക്രട്ടറി അഗസ്റ്റിൻ മണലേൽ സ്വാഗതവും സാബു ജോസഫ് നന്ദിയും പറഞ്ഞു.

No comments