Breaking News

വനത്തിൽ നിന്നു ചന്ദനമരങ്ങൾ മുറിച്ചു കടത്തിയ കേസിൽ കാറഡുക്ക സ്വദേശിയായ മീൻവിൽപ്പനക്കാരനെ വനംവകുപ്പ് അറസ്റ്റു ചെയ്തു


കാസർകോട്: വനത്തിൽ നിന്നു ചന്ദനമരങ്ങൾ മുറിച്ചു കടത്തിയ കേസിൽ കാറഡുക്ക, കർമ്മന്തൊടിയിലെ കുഞ്ഞാലി (66)യെ വനംവകുപ്പ് സെക്ഷൻ ഓഫീസർ കെ എ ബാബുവും സംഘവും അറസ്റ്റു ചെയ്തു. മീൻ വിൽപ്പനക്കാരനാണ് ഇദ്ദേഹം.

2025 ആഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ മാസങ്ങൡലായാണ് കുണ്ടടുക്കം വനത്തിൽ നിന്നു മൂന്നു ചന്ദനമരങ്ങൾ മോഷണം പോയത്.കേസിലെ മുഖ്യപ്രതി കുണ്ടടുക്കത്തെ മാണിയെ അടുത്തിടെ അറസ്റ്റു ചെയ്തിരുന്നു. ഇയാൾ നൽകിയ മൊഴി പ്രകാരമാണ് കുഞ്ഞാലിയെ അറസ്റ്റു ചെയ്തത്. വനത്തിൽ നിന്നു മുറിച്ച ചന്ദനമരങ്ങൾ മീൻവിൽപ്പനക്കാരനായ കുഞ്ഞാലിക്കു വിൽപ്പന നടത്തിയെന്നാണ് മാണി നൽകിയ മൊഴിയിൽ പറഞ്ഞിരുന്നത്. പ്രതിയെ കോടതി റിമാന്റു ചെയ്തു. ബി എഫ് ഒ മാരായ പി സി രാമചന്ദ്രൻ, കെ ജി അനൂപ് എന്നിവരും പ്രതിയെ അറസ്റ്റു ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.

No comments