സംസ്ഥാനത്തെ ഏറ്റവും മികച്ച അങ്കണവാടി അധ്യാപികയ്ക്കുള്ള അവാർഡ് ഷൈജി തോമസിന് ചിറ്റാരിക്കാൽ ഇരുപത്തഞ്ച് അങ്കണവാടിയിലെ അധ്യാപികയാണ് ഷൈജി
ചിറ്റാരിക്കാൽ : സംസ്ഥാന ശിശുവികസനവകുപ്പ് നൽകുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച അങ്കണവാടി അധ്യാപികയ്ക്കുള്ള അവാർഡ് ഷൈജി തോമസിന്. പരപ്പ ഐസിഡിഎസ് പ്രൊജക്റ്റിന് കീഴിലെ സെന്റർ നമ്പർ 24 ചിറ്റാരിക്കാൽ ഇരുപത്തഞ്ച് അങ്കണവാടിയിലെ വർക്കറാണ് ഷൈജി. അവാർഡ് തുകയായി 25000 രൂപയും പ്രശസ്തി പത്രവും ലഭിക്കും. ഫെബ്രുവരി മൂന്നിന് വൈകിട്ട് നാലിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി വീണ ജോർജ് അവാർഡ് കൈമാറും. സ്ഥാപനത്തെ ജനകീയ കേന്ദ്രം ആക്കി മാറ്റികൊണ്ട് സ്തുതർഹ്യമായ സേവനം കാഴ്ച വെച്ചതിനുള്ള അംഗീകാരമാണ് സംസ്ഥാന അവാർഡ്. വകുപ്പ് നിർദേശിക്കുന്ന സേവനങ്ങൾ പൊതുജനങ്ങളിലേക്ക് കൃത്യതയോടെ എത്തിക്കുക, വകുപ്പിന്റെ സാമൂഹ്യാധിഷ്ടിത പരിപാടികൾ ഏറ്റെടുത്ത് നടത്തുക, മുലയൂട്ടൽ വാരാചരണം, പോഷക മാസാചരണം എന്നിവ കൃത്യമായും നടത്തുക, പ്രീ സ്കൂൾ പ്രവർത്തനം മികവോടെ നടത്തുക എന്നിവയെല്ലാം അവാർഡിന് പരിഗണിച്ചു.
മുമ്പ് കാസർകോട് ജില്ലയിലെ മികച്ച അങ്കണവാടിക്കുള്ള വർണക്കൂട്ട് അവാർഡ് ഇരുപത്തഞ്ച് അങ്കണവാടിക്ക് നേടിയെടുക്കാൻ ഷൈജി തോമസിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിരുന്നു. കർഷകനായ ബിജു വർഗീസ് ആണ് ഭർത്താവ്. വിദ്യാർഥികളായ തെരേസ ബിജു, അലോണ ബിജു എന്നിവർ മക്കൾ. (
No comments