ബദിയടുക്കയിൽ മകൻ ഓടിച്ച കാർ കർണാടക ആർ ടി സി ബസുമായി കൂട്ടിയിടിച്ചു; പിതാവിന് ദാരുണാന്ത്യം, 22 കാരന് ഗുരുതര പരിക്ക്
കാസർകോട്: ബദിയഡുക്ക, താഴെ നെല്ലിക്കട്ടയിൽ ഇന്നു പുലർച്ചെ കാറും കർണ്ണാടക കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് മുൻ പ്രവാസി മരിച്ചു. മകനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെല്ലിക്കട്ടയിൽ താമസക്കാരനായ ഷംസുദ്ദീൻ പൈക്ക (68) ആണ് മരിച്ചത്. മകൻ സൽമാൻ ഫാരിസി(22)നെ ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷംസുദ്ദീന്റെ ജീവൻ രക്ഷിക്കാനായില്ല. മുൻ പ്രവാസിയും ശനിയാഴ്ച രാവിലെ ആറു മണിയോടെ വിദ്യാനഗർ-ബദിയഡുക്ക പൊലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശമായ താഴെ നെല്ലിക്കട്ടയിലാണ് അപകടം. കാസർകോട് റെയിൽവെ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന കാർ കാസർകോട് ഡിപ്പോയിൽ നിന്നു പുത്തൂരിലേക്ക് പോവുകയായിരുന്ന കർണ്ണാടക കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ഇരുവരെയും ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും
പൈക്ക സ്വദേശിയുമായ ഷംസുദ്ദീൻ വർഷങ്ങൾക്കു മുമ്പാണ് നെല്ലിക്കട്ടയിൽ സ്ഥിരതാമസമാക്കിയത്.
ഭാര്യ: റഹീമ. മറ്റു മക്കൾ: റാഷിദ്, അർഫാത്ത്, സഹദ്, ഫാത്തിമ. മരുമകൾ: റഹിമ.
No comments