അബദ്ധത്തിൽ എലിവിഷം തെറിച്ചു വീണ ഗ്ലാസിൽ വെള്ളം കുടിച്ച കോളിച്ചാൽ സ്വദേശിനിയായ വീട്ടമ്മ മരിച്ചു
രാജപുരം: എലിക്ക് വിഷം വെക്കുമ്പോള്‍ വിഷം തെറിച്ചുവീണ ഗ്ലാസില്‍ വെള്ളംകുടിച്ചാണത്രെ വീട്ടമ്മ മരണപ്പെട്ടു.കോളിച്ചാല്‍ മൊട്ടയംകൊച്ചി ഒണിയത്ത് ഹൗസില്‍ പി.വി.ശോഭന(53) ആണ് മരണപ്പെട്ടത്. കഴിഞ്ഞ 28 ന് രാത്രി 9.30 ഓടെയാണ് ശോഭന അബദ്ധത്തില്‍ വിഷം തെറിച്ചുവീണ ഗ്ലാസില്‍ വെള്ളം കുടിച്ചത്. തുടര്‍ന്ന് അവശനിലയിലായ ശോഭനയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കിടെ ഇന്നലെയാണ് മരണപ്പെട്ടത്. മക്കള്‍: സനീഷ്, സുചിത്ര. മരുമക്കള്‍: ശാന്തി, സനീഷ്.
No comments