Breaking News

പശ്ചിമഘട്ട മഴക്കാടുകളിൽ അപൂർവമായി കാണപ്പെടുന്ന മലബാർ പറക്കും തവളയെ എഴാംമൈൽ വയമ്പിൽ കണ്ടെത്തി


ഇരിയ : പശ്ചിമഘട്ട മഴക്കാടുകളിൽ അപൂർവമായി കാണപ്പെടുന്ന മലബാർ പറക്കും തവളയെ എഴാംമൈൽ വയന്പിൽ കണ്ടെത്തി. ഇളിത്തേമ്പൻ തവള, പച്ചത്തവള, പച്ചിലപ്പാറാൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മലബാർ പറക്കും തവളയുടെ ശാസ്ത്രീയ നാമം മലബാർ ഗ്ലൈഡിങ് തവള (റാക്കോഫോറസ് മലബാറിക്കസ്) എന്നാണ്. വിമുക്തഭടൻ ഷൺമുഖദാസിന്റെ വീട്ടുമുറ്റത്താണ് അപൂർവ ഇനം തവളയെ കണ്ടെത്തിയത്.പശ്ചിമഘട്ടത്തിലെ മഴക്കാടുകളിൽ കാണപ്പെടുന്ന, മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക്

വിരലുകൾക്കിടയിലെ ചർമ്മം ഉപയോഗിച്ച് പാരച്യൂട്ടുപോലെ തെന്നിനീങ്ങാൻ കഴിവുള്ള അപൂർവയിനം തവളയാണിത്. ഇവ 10 മുതൽ -12 മീറ്റർ വരെ ദൂരം വായുവിൽ സഞ്ചരിക്കും.നല്ല തിളക്കമുള്ള പച്ചനിറം, ഓറഞ്ച് അല്ലെങ്കിൽ ചുവപ്പ് കലർന്ന മഞ്ഞ വിരൽച്ചർമ്മങ്ങൾ.വിരലുകൾക്കിടയിലുള്ള വലിയ ചർമ്മം വിടർത്തി മരക്കൊമ്പുകളിൽ സുഖമായി സഞ്ചരിക്കാനും ഇലകളിൽ പറ്റിപ്പിടിച്ചിരിക്കാനും ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്. ഇണചേരുന്നതിനും പ്രജനനത്തിനു മാത്രമേ ഇവ താഴെയിറങ്ങൂ.ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു അസാധാരണ വൃക്ഷത്തവളയാണിത്. മരങ്ങൾക്കിടയിൽ ഒന്പതുമുതൽ 12 മീറ്റർ വരെ ചാടാനാകും. മഴക്കാലത്ത് പെൺ തവളകൾ ജലാശയങ്ങൾക്ക് മുകളിലുള്ള ഇലകളിൽ പതകൾ ഉപയോഗിച്ച് കൂടുകളുണ്ടാക്കുന്നു. ഇതിനുള്ളിൽ മുട്ടകൾ ഇടുന്നു. ഈ മുട്ടകൾ ഈർപ്പത്തിനുള്ളിൽ വളരുകയും, ഒരാഴ്ചയ്ക്ക് ശേഷം വെള്ളത്തിലേക്ക് വഴുതി വീഴുകയും ചെയ്യും.തവളയുടെ തിളക്കമുള്ള പച്ചത്തോലി ഇലകളുമായി സുഗമമായി ഇണങ്ങാൻ സഹായിക്കുന്നുഎകദേശം 10 സെന്റിമീറ്റർ മാത്രമാണ് വളർച്ച.മുൻകാലുകളിലെ വിരലുകൾക്കിടയിലെ ത്വക്കുകൾക്ക് മഞ്ഞയും പിൻകാലുകളിൽ ചുവപ്പും നിറമാണ്.

No comments