കീഴ്മാല പുതിയ സ്ഥാനം പൂമാല ഭഗവതി ക്ഷേത്രത്തിൽ കുടുംബ സംഗമവും ആദരവും നാളെ വൈകുന്നേരം അഞ്ചുമണിക്ക്
കരിന്തളം: കീഴ്‌മാല പുതിയസ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 17,18,19 തീയതികളിൽ പുനഃപ്രതിഷ്‌ഠ ബ്രഹ്മകലശ മഹോത്സവം നടക്കുകയാണ്.
ഉത്സവ ആഘോഷത്തോടനുബന്ധിച്ച് മാർച്ച് മൂന്നിന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര സന്നിധിയിൽ കുടുംബ സംഗമവും ആദരവും സംഘടിപ്പിക്കുന്നു.
കുടുംബ സംഗമത്തിൻ്റെ ഉദ്ഘാടനം വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി നിർവഹിക്കും.ചടങ്ങിൽ വെച്ച് കാസർഗോഡ് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുത്ത കരിന്തളം വില്ലേജ് ഓഫീസർ കെ രാധികയെ ആദരിക്കും.ആഘോഷകമ്മിറ്റി ജനറൽ കൺവീനർ എം വി പത്മനാഭൻ അധ്യക്ഷത വഹിക്കും.
No comments