അപമാനിക്കുകയും അവഹേളിക്കുകയും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കും സീറ്റ് നൽകരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി
ന്യൂഡൽഹി: തന്നെ അപമാനിക്കുകയും അവഹേളിക്കുകയും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കും സിറ്റ് നൽകരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. ന്യൂഡൽഹിയിൽ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരക്കാരെ മത്സരിപ്പിച്ചാൽ അത് മുന്നണിയുടെ വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരെയാണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല. കാഞ്ഞങ്ങാട്ടോ, ഉദുമയിലോ, തൃക്കരിപ്പൂരിലോ ഞാൻ നിന്നാൽ വിജയിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രസ്തുത മൂന്ന് മണ്ഡലങ്ങളിലും പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം തനിക്കുണ്ടായിരുന്നു അദ്ദേഹം പറഞ്ഞു. എംപി എന്ന നിലയിൽ പൂർണ്ണ തൃപ്തനാണ്. ബാക്കിയുള്ള മൂന്നരക്കൊല്ലം കൂടി എന്നെ ജയിപ്പിച്ച ജനങ്ങളെ സേവിക്കും- ഉണ്ണിത്താൻ വ്യക്തമാക്കി. നിലവിലെ എംപിമാർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ അവസരം നൽകരുത്. ഒരാൾക്ക് അവസരം നൽകിയാൽ രണ്ടാമതും മൂന്നാമതും ആളുകൾ വരും. അത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കും. തർക്കമുള്ള മണ്ഡലങ്ങളിൽ
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാൽ പ്രശ്നം തീരും. കെ സുധാകരനെ പോലെ വലിയ മനുഷ്യനെ
സാന്ത്വനിപ്പിക്കാൻ പോകേണ്ട ആളല്ല ഞാൻ. എംപിമാർ മത്സരിക്കേണ്ടെന്ന് അഭിപ്രായം പറഞ്ഞതിനാൽ
അദേഹത്തിന് എന്നെ കാണുന്നത് ചതുർത്ഥി
Light
Dark
കാണന് തുല്യമായിരിക്കും - ഉണ്ണിത്താൻ
<
No comments