കെറ്റ് വിക്ടേർസ് ഹരിത വിദ്യാലയം: ജി.എച്ച്.എസ്. ചായോത്തിന് പ്രത്യേക ജൂറി അവാർഡ്
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ചായോത്ത് ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് അംഗീകാരം. രണ്ടു ലക്ഷത്തി പതിനായിരം രൂപയാണ് പുരസ്കാരത്തുക. ഹൈസ്കൂൾ - ഹയർ സെക്കണ്ടറി വിഭാഗത്തിലാണ് ചായോത്ത് സ്കൂളിന് അംഗീകാരം. സംസ്ഥാനത്തെ ആകെ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളെയാണ് റിയാലിറ്റി ഷോയിൽ ഉൾപ്പെടുത്തിയത്. മൂന്ന് ഘട്ടങ്ങളിൽ ആയിട്ടാണ് റിയാലിറ്റി ഷോ നടത്തിയത്. ജൂറിയുടെ പ്രത്യേക പുരസ്കാരത്തിനാണ് ചായോത്ത് സ്കൂൾ അർഹമായത്. സംസ്ഥാന പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി പുരസ്കാരം നൽകി. പ്രധാനാധ്യാപകൻ എം. സുനിൽകുമാർ, പി.ടി.എ. പ്രസിഡന്റ് പി.മനോഹരൻ, എം.ബിന്ദു, അധ്യാപക-വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്. കെ. ഐഎഎസ്, കൈറ്റ് വിക്ടേർസ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ കെ.അൻവർ സാദത്ത്, വിവിധ വിദ്യാഭ്യാസ ഓഫീസർമാർ മുതലായവർ പങ്കെടുത്തു.
No comments