Breaking News

പെൺകുട്ടിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ലൈഗീക അതിക്രമം ; യുവാവിനെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു


കാസർകോട് : 11വയസ്സുള്ള പെൺകുട്ടിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി കെട്ടിപ്പിടിച്ചുവെന്ന പരാതിയിൽ യുവാവിനെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. കർണ്ണാടക, ബണ്ട്വാൾ, സജിപ്പമൂഡു, ജദക്കൊടി ഹൗസിലെ അബ്ദുൽ റാ(26)നെയാണ് മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ പി കെ ജിജീഷും സംഘവും തലപ്പാടിയിൽ അറസ്റ്റു ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയാണ് പെൺകുട്ടി. റോഡരുകിൽ കൂടി നടന്നു പോവുകയായിരുന്നു പെൺകുട്ടി. ഇതിനിടയിൽ സ്കൂട്ടറിൽ എത്തിയ യുവാവ് പെൺകുട്ടിക്ക് അരികിൽ നിർത്തി എവിടെ പോകുന്നുവെന്നു ചോദിക്കുകയും, ആ സ്ഥലം വഴിയാണ് പോകുന്നതെന്നും അവിടെ ഇറക്കിവിടാമെന്നും വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി കെട്ടിപ്പിടിക്കുകയായിരുന്നുവെന്നു പറയുന്നു. പെൺകുട്ടി വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പോക്സോ പ്രകാരം കേസെടുത്ത മഞ്ചേശ്വരം പൊലീസ് വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറകളിലെ ദൃശ്യം പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്.

No comments