Breaking News

ബളാൽ പഞ്ചായത്ത് മുസ്ലിം ലീഗും ,വനിതാ ലീഗും റാസൽ ഖൈമ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച റമളാൻ റിലീഫ് കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ്‌ മുസ്തഫ തായന്നൂർ ഉത്ഘാടനം ചെയ്തു

വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലെ നിർധനരായ വീടുകളിലേക്കുള്ള റമളാൻ കിറ്റ് വിതരണം ചെയ്തു. റാസൽ ഖൈമ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയും ബളാൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും വനിത ലീഗ് പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി നടത്തിയ റമദാൻ റിലീഫ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഗഫൂർ കെപി യുടെ അധ്യക്ഷദയിൽ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ മുസ്തഫ തായന്നൂർ ഉദ്ഘാടനം നിർവഹിച്ചു.കോടോം ബെളൂർ പഞ്ചായത്ത് മെമ്പർ ഫാറൂഖ് അടുക്കം,ബഷീർ പി എച്ച്  കല്ലഞ്ചിറ,എന്നിവരെ ഹാരർപ്പണം നടത്തി. ബ്ലോക്ക്‌ മെമ്പർ സഫീന ഫൈസൽ, അബ്ദുൽ ഖാദർ, സക്കീർ ഹാജി, ബഷീർ ബളാൽ, സജീർ, കോളിയർ മുഹമ്മദ്‌ കുഞ്ഞി, ബി കുഞ്ഞബ്ദുള്ള, ബഷീർ ടി എം , ആബിദ, നസീറ കോളിയർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി റഷീദ്‌ കെ   പി സ്വാഗതവും ഖാലിദ്‌ എൽ കെ  നന്ദിയും പറഞ്ഞു.

No comments