Breaking News

സഹൃദയ വായനശാല ആൻ്റ് ഗ്രന്ഥാലയം വെള്ളരിക്കുണ്ട് വിജ്ഞാന വികസന സദസ് സംഘടിപ്പിച്ചു വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ സി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.


വെള്ളരിക്കുണ്ട് : സഹൃദയ വായനശാല ആൻ്റ് ഗ്രന്ഥാലയം വെള്ളരിക്കുണ്ട് വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ വിജ്ഞാന വികസന സദസും പ്രതിഭ സംഗമവും നടത്തി

 ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ 75 വർഷം പിന്നിടുമ്പോൾ വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശവുമായി കേരളത്തിലെ ഗ്രന്ഥശാലകൾ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന അക്ഷരകരോൾ മുതൽ വിജ്ഞാന വികസന സദസ്സുവരെ സംഘടിപ്പിച്ചു.  വെള്ളരിക്കുണ്ട് തെക്കേ ബസാർ പേൾ ഇൻ റെസിഡൻസിയിൽ വച്ച് സഹൃദയ വായനശാലനടത്തിയ വിജ്ഞാന വികസന സദസും പ്രതിഭാ സംഗമവും

 വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ സി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.  കെ കെ തമ്പാൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ 10ാംവാർഡ് മെമ്പർ വി വി ഷൈലജ ,ജോസ് സെബാസ്റ്യാൻ രമണിരവി, സതീശൻ എം.കെ. എന്നിവർ സംസാരിച്ചു. വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച 40 ഓളം പ്രതിഭകളെ താലൂക്ക് പ്രസിഡണ്ട് അനിൽകുമാർ കെ സി .മൊമന്റോ നൽകി ആദരിച്ചു .വിനോദ് പന്നിത്തടം . സ്വാഗതവും ഗിരീഷ് ടി എൻ നന്ദിയും പറഞ്ഞു സംഗമത്തിനുശേഷം മാതൃവേദി കക്കയം ക്ഷേത്രത്തിന്റെ തിരുവാതിരകളിയും തുടിതാളം കുട്ടിക്കൊന്ന് അവതരിപ്പിച്ച കൈകൊട്ടിക്കളിയും വേദിയിൽ അവതരിപ്പിച്ചു

No comments