Breaking News

പല്ലിന്റെ ദ്വാരം അടക്കുന്നതിനായി ദന്തൽ ക്ലിനിക്കിലേക്ക് പോയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു


കാസർകോട്: പല്ലിന്റെ ദ്വാരം അടക്കുന്നതിനായി ദന്തൽ ക്ലിനിക്കിലേക്ക് പോയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. ഉപ്പള, കോടിബയലിലെ പരേതനായ ഭോജയുടെ ഭാര്യ സാവിത്രി (55)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പല്ലിന്റെ ദ്വാരം അടക്കുന്നതിനായാണ് സാവിത്രി ഉപ്പളയിലെ ദന്തൽ ക്ലിനിക്കിലേക്ക് പോയത്. അടക്കുന്നതിനു മുന്നോടിയായി തരിപ്പിച്ചിരുന്നു. ഇതിനിടയിൽ ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞു വീഴുകയായിരുന്നുവെന്നു പറയുന്നു. ഉടൻ ഉപ്പളയിലെ ഒരു ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായതെന്നാണ് സാവിത്രിയെ പരിശോധിച്ച ഡോക്ടർ അറിയിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു. പരേതനായ രാഘവ-സുശീല ദമ്പതികളുടെ മകളാണ്. മക്കൾ: രൂപേഷ്, രൂപിക. മരുമകൻ: രഞ്ജിത്ത്. സഹോദരങ്ങൾ: ചന്ദ്രാവതി, ശീലാവതി, സുരേഖ.

No comments