പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ പുള്ളിമുറി; പൊലീസ് റെയ്ഡിൽ 1,81,420 രൂപയുമായി 16 പേർ അറസ്റ്റിൽ
കാഞ്ഞങ്ങാട് : ഹൊസ്ദുർഗ്ഗ് പൊലിസ് സ്റ്റേഷൻ പരിധിയിലെ പടന്നക്കാട്ട് പ്രവർത്തിക്കുന്ന ബേക്കൽ ക്ലബ്ബിൽ പണം വച്ച് പുള്ളി മുറിയെന്ന ചൂതാട്ടം നടത്തുകയായിരുന്ന 16 പേർ അറസ്റ്റിൽ. ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ് പിയുടെ സ്ക്വാഡും ഹൊസ്ദുർഗ്ഗ് എസ് ഐ സി പി ജിജേഷും സംഘവും നടത്തിയ റെയ്ഡിൽ കളിക്കളത്തിൽ നിന്നു 1,81,420 രൂപ പിടികൂടി. കിനാനൂർ, ചായ്യോത്തെ നാരായണൻ (69), കൂത്തുപറമ്പ്, നരവൂർ, മാധവം ഹൗസിലെ പത്മകുമാർ (66), രാജപുരം, സോജൻ ജേക്കബ്ബ്, കാസർകോട്, അഡുക്കത്തുബയൽ വള്ളി നിലയത്തിൽ ബാബു (65), പി പളനി (48), തായന്നൂർ സനൽകുമാർ (57), പടന്നക്കാട്, തണ്ണാടത്തു ഹൗസിലെ ടി സുരേഷ് (60), തൃക്കരിപ്പൂരിലെ ജമാലുദ്ദീൻ (57), കടിഞ്ഞിമൂല, കടവത്ത് ഹൗസിലെ കെ ചന്ദ്രൻ (66), തീർത്ഥങ്കര, കല്ലായ് ഹൗസിലെ അബ്ദുൽ റഷീദ് (57), രാജപുരം, ഒക്ലാവ്, ആന്റണി (56), ചിത്താരി,കൂളിക്കാട്, പുതിയ വളപ്പിൽ ഹൗസിലെ കുഞ്ഞഹമ്മദ് (63), ഉദയപുരത്തെ ബാല സജീവ് (58), ബളാലിലെ ഷാജു (62), പാലാവയൽ ജോർജ്ജ് സെബാസ്റ്റ്യൻ, ബളാലിലെ ജയിംസ് എന്നിവരെയാണ് ഹൊസ്ദുർഗ്ഗ് എസ് ഐ ജിജേഷും സംഘവും അറസ്റ്റു ചെയ്തത്.
അതേസമയം റെയ്ഡ് നടത്തി മടങ്ങുകയായിരുന്ന പൊലീസ് സംഘം സഞ്ചരിച്ചിരുന്ന വാഹനം കാർ കുറുകെയിട്ട് തടസ്സപ്പെടുത്തിയതിനും അക്രമിച്ചതിനും കാഞ്ഞങ്ങാട്, കൃഷ്ണപ്പിള്ള നഗർ, തോനത്തുവളപ്പിൽ ടി വി സുരേഷി(48)നെതിരെ ഹൊസ്ദുർഗ്ഗ് പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പൊലീസ് വാഹനം തടഞ്ഞു നിർത്തിയും വാഹനത്തിനു അകത്തു വച്ചും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നുമാണ് കേസ്. അക്രമത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളായ രാഹുൽ, രജീഷ് കാട്ടാമ്പള്ളി, ഹൊസ്ദുർഗ്ഗ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വി പി റമീസ് എന്നിവർക്കാണ് പരിക്കേറ്റത്.
No comments