വിഷുത്തിരക്ക്: നഗരത്തിൽ സൗജന്യ പാർക്കിങ് കേന്ദ്രങ്ങളൊരുക്കി കാഞ്ഞങ്ങാട് നഗരസഭ
കാഞ്ഞങ്ങാട്: വിഷു തിരക്ക് കുറയ്ക്കാൻ നഗരത്തിൽ സൗജന്യ പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കി നഗരസഭ. നഗരത്തിലെ 5 ഇടങ്ങളിലാണ് സൗജന്യ പാർക്കിങ് സൗകര്യം ഒരുക്കിയത്.
കാഞ്ഞങ്ങാട് പട്ടണത്തിന് പിറകുവശം, പെട്രോൾ പമ്പിൽ സമീപത്തുള്ള സ്വകാര്യ കെട്ടിടത്തോടു ചേർന്നുള്ള സ്ഥലം, പഴയ കൈലാസ് തിയറ്ററിന് എതിർവശത്തുള്ള സ്ഥലം, ടിബി റോഡ് ജംക്‌ഷൻ, ശ്രീകൃഷ്ണ മന്ദിരം റോഡ്, മത്സ്യ മാർക്കറ്റിന് സമീപത്തുള്ള സ്ഥലം തുടങ്ങിയ സ്ഥലങ്ങളിലാണ് പാർക്കിങ് സൗകര്യം ഒരുക്കിയത്.
നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും സർവീസ് റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും നഗരസഭാധ്യക്ഷൻ വി.വി.രമേശൻ പറഞ്ഞു.
No comments