റോഡരികിൽ നിന്ന് കിട്ടിയ 35670 രൂപ ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് യുവാവ് മാതൃകയായി
ചീമേനി : റോഡരികിൽ നിന്ന് കിട്ടിയ പണം ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് യുവാവ് മാതൃകയായി. പെരുമ്പട്ട മുള്ളിക്കാട് സ്വദേശിയായ കെ.സി. ഷാനിദ് എന്ന യുവാവ് രാവിലെ മോട്ടോർ സൈക്കിളിൽ ചീമേനിയിലേക്ക് പോകുമ്പോൾ പള്ളിപ്പാറ റോഡരികിൽ റബ്ബർ ബാൻഡ് ഇട്ട നിലയിൽ പൈസയുടെ കെട്ട് ശ്രദ്ധയിൽ പെട്ടപ്പോൾ കയ്യിലെടുത്ത് ചീമേനി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അത് പള്ളിപ്പാറ കുണ്ട്യം സ്വദേശി സി വി മനീഷയുടെതാണെന്ന് കണ്ടെത്തുകയും ചീമേനി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ എൻ കെ ശശിയുടെ സാന്നിധ്യത്തിൽ കളഞ്ഞു കിട്ടിയ തുക35670 രൂപ കൈമാറുകയും ചെയ്തു.
ഷാനിദിന്റെ സത്യസന്ധതയെ ഇൻസ്‌പെക്ടർ എം രാജാഗോപാലും പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും അഭിനന്ദിച്ചു.
No comments