Breaking News

ഇസ്കഫ് ( ഇൻഡ്യൻ സൊസൈറ്റി ഫോർ കൾച്ചാൽ കോ ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷിപ്പ്) കാസർകോട് ജില്ലാ കമ്മറ്റി യുദ്ധവിരുദ്ധ ചിത്രരചനാ സദസ്സ് സംഘടിപ്പിക്കുന്നു


കാസർകോട് : ഇസ്കഫ് ( ഇൻഡ്യൻ സൊസൈറ്റി ഫോർ കൾച്ചാൽ കോ ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷിപ്പ്) കാസർകോട് ജില്ലാ കമ്മറ്റി യുദ്ധവിരുദ്ധ ചിത്രരചനാ സദസ്സ് സംഘടിപ്പിക്കുന്നു. മെയ് 16 ന് വൈകിട്ട് നാലിന്  കാസർകോട് പുയതിയ ബസ് സ്റ്റാൻഡിനു സമീപം നടക്കുന്ന പരിപാടി പ്രശസ്ത ചിത്രകാരൻ സചീന്ദ്രൻ കാറഡുക്ക ഉദ്ഘാടനം ചേയ്യും.പരിപാടിയിൽ പ്രശസ്തരായ ചിത്രകാരന്മാർക്കൊപ്പം കുട്ടികളും പങ്കെടുക്കും.

ആലോചനാ യോഗം ദേശീയ  സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് ഷരീഫ് കുരിക്കൾ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ജലീൽ പാലോത്ത്, അനിതാ രാജ്, അഡ്വ. ഗിരീഷ് പാണംതോട്, ഹക്കീം, ബാബു ജോസ്  , ബാലൻ ഓളിയക്കൽ , വി.എം ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

No comments