പനത്തടിയിൽ ടാപ്പിംഗ് തൊഴിലാളിയെ കാട്ടുപന്നി ആക്രമിച്ച സംഭവം; പന്നിയെ വെടിവെച്ചു കൊന്നു
പനത്തടി: പനത്തടി പഞ്ചായത്തിലെ ബളാംതോട് എൻ എസ് എസ് എസ്റ്റേറ്റിൽ ടാപ്പിംഗ് തൊഴിലാളിയായ ചാമണ്ഡിക്കുന്ന് ശിവപുരത്തെ സുജിത്തിന് നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായ സംഭവത്തിൽ ആക്രമണകാരിയായ പന്നിയെ കള്ളാർ പഞ്ചായത്തിലെ എംപാനൽ ഷൂട്ടർമാരായ ഷാജി പി.ജെ. നീലിമല, ലൈജു പുഞ്ചക്കര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വെടിവെച്ച് കൊന്നു. പരിക്കേറ്റ സുജിത്തിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. സുജിത്തിന്റെ കാൽ തുടയ്ക്കും കയ്യിനും പരിക്കേറ്റിരുന്നു.
No comments