Breaking News

വാക്ക് പാലിച്ച് വാർഡ് മെമ്പർ; വിദ്യാർത്ഥികൾ വന്ദേ ഭാരത് ട്രെയിൻ യാത്ര നടത്തി


പാണത്തൂർ : പനത്തടി ഗ്രാമപഞ്ചായത്തിൻ്റെ മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി പാണത്തൂർ ടൗണിലെ 9-ാം വാർഡിൻ്റെ ഭാഗമായിട്ടുള്ള പ്രദേശങ്ങൾ ക്ലീൻ ചെയ്യാനെത്തിയ വാർഡിലെ സ്കൂൾ കുട്ടികൾക്ക് വാർഡ് മെമ്പർ കെ.ജെ ജെയിംസ് ഒരുക്കിയത് കാസറഗോഡ് മുതൽ കണ്ണൂർ വരെയുള്ള വന്ദേ ഭാരത് ട്രെയിൻ യാത്ര. സ്കൂൾ വിദ്യാർത്ഥികളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടേണ്ട ആവശ്യകതയെ മനസിലാക്കുന്നതിനും ഉന്നത നിലവാരത്തിലേയ്ക്ക് കുട്ടികളെ വളർത്തിക്കൊണ്ട് വരുന്നതിനും വേണ്ടിയാണ് വന്ദേ ഭാരത് ട്രിപ്പ് കുട്ടികൾക്ക് സമ്മാനിച്ചതെന്ന് പനത്തടി പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനും 9-ാം വാർഡ് മെമ്പറുമായ കെ.ജെ ജെയിംസ് പറഞ്ഞു. കുട്ടികളുടെ കൂടെ യാത്രയിൽ അമ്മമാരും പങ്കെടുത്തു. പഞ്ചായത്തിലെ മറ്റ് കുട്ടികൾക്കും അനുകരണീയമായ പല പ്രവർത്തനങ്ങളും ഇനിയും നടത്തുമെന്ന് കെ.ജെ ജെയിസ് പറഞ്ഞു. 


No comments