Breaking News

പാറക്കടവ് സാമൂഹ്യ പഠന മുറിയിൽ ക്രാഫ്റ്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു വാർഡ് മെമ്പർ എം ഷിബു ഉദ്ഘാടനം ചെയ്തു


പാണത്തൂർ : പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാറക്കടവ് സാമൂഹ്യ പഠനമുറിയിൽ പഠനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്കായി  ക്രാഫ്റ്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.

വാർഡ് മെമ്പർ എം ഷിബു ഉദ്ഘാടനം ചെയ്തു.ചിരട്ട കൊണ്ട് മാത്രം മനോഹരമായി വ്യത്യസ്ത തരത്തിലുള്ള അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്ന കരിക്കെ പഞ്ചായത്തിലെ ചെത്തുകയ ദൊഡ്ഡച്ചേരിയിലെ പ്രദീപ് കുമാർ ആണ് കുട്ടികൾക്കായി സൗജന്യ ക്രാഫ്റ്റ്‌ വർക്ക്‌ഷോപ്പ് നടത്തിയത് . ഊര് മൂപ്പൻ രമേഷ് ആർ അധ്യക്ഷത വഹിച്ചു പഠനമുറിയിലെ ഫെസിലിറ്റേറ്റർ ശാലിനി സ്വാഗതവും  പ്രമോട്ടർ സുമിത്ര ആർ നന്ദിയും പറഞ്ഞു. പഠനമുറിയിലെ കുട്ടികളുടേയും മാതാപിതാക്കളുടേയും ഫെസിലിറ്റേറ്ററുടെയും നേതൃത്വത്തിൽ നല്ല രീതിയിൽ ക്രാഫ്റ്റ് വർക്ക്‌ഷോപ്പ്  നടത്തിയ പ്രദീപ്‌ കുമാറിന് ആദരവും ഉപഹാരവും നൽകി.



No comments