Breaking News

കണ്ണൂരിൽ 14 കാരനെ പീഡിപ്പിച്ച് ഒളിവിൽ പോയ മദ്രസാ അധ്യാപകൻ ഡൽഹിയിൽ പിടിയിൽ


കണ്ണൂരിൽ 14 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മദ്രസ അധ്യാപകനെ തലശ്ശേരി പോലീസ് ഡൽഹിയിൽ നിന്ന് പിടികൂടി. മയിൽ സ്വദേശിയായ കുഞ്ഞി അഹമ്മദാണ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

കഴിഞ്ഞ മെയ് 15-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തലശ്ശേരിയിലെ ജുമാ മസ്ജിദിൽ താമസിച്ച് പഠനം നടത്തിവന്നിരുന്ന 14 വയസ്സുകാരനെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോവുകയായിരുന്നു.

കേസ് രജിസ്റ്റർ ചെയ്തതോടെ സംസ്ഥാനം വിട്ട പ്രതി ആദ്യം മംഗളൂരുവിലേക്കും തുടർന്ന് മടിക്കേരിയിലേക്കും കടന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനുശേഷമാണ് ജൂൺ മാസത്തോടെ ഇയാൾ ഡൽഹിയിലേക്ക് മാറിയത്. ഡൽഹിയിലെ നിസാമുദ്ദീൻ ദർഗയ്ക്ക് സമീപം വേഷം മാറി, തിരിച്ചറിയാത്ത വിധം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

No comments