മാലിന്യം നിറഞ്ഞ വെള്ളക്കെട്ട്: ദുർഗന്ധവുംപ്രാണിശല്യവും സഹിച്ച് നീലേശ്വരം റെയിൽവേ സ്റ്റേഷൻ
നീലേശ്വരം : ജില്ലയിലേക്ക് റേഷൻധാന്യങ്ങൾ വിതരണം ചെയ്യുന്ന നീലേശ്വരം എഫ്.സി.ഐ. ഗോഡൗണിനു സമീപം മഴ കനത്തുതുടങ്ങിയപ്പോൾ തന്നെ മാലിന്യം നിറഞ്ഞ് വെള്ളക്കെട്ടുയർന്നു.
ഇതോടെ ദുർഗന്ധത്തിലും പ്രാണിശല്യത്തിലും വലഞ്ഞിരിക്കുകയാണ് നീലേശ്വരം റെയിൽവേ സ്റ്റേഷൻ. റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്നാണ് എഫ്.സി.ഐ. ഗോഡൗൺ. പ്ലാറ്റ്ഫോമിന് സമീപംതന്നെയാണ് ധാന്യാവശിഷ്ടങ്ങൾ വീണ് ചീഞ്ഞളിഞ്ഞ മലിനജലനം കെട്ടിനിൽക്കുന്നത്. മഴവെള്ളവും മലിനജലവും ഒഴുകിപ്പോകാൻ വഴിയില്ലാത്തതിനൊപ്പം ധാന്യാവശിഷ്ടങ്ങൾ കൂടി ഇതിൽ വീണ് അഴുകിത്തുടങ്ങിയതോടെയാണ് ദുരിതം ഇരട്ടിച്ചത്. രൂക്ഷമായ ദുർഗന്ധത്തിനൊപ്പം കടുത്ത ആരോഗ്യപ്രശ്നങ്ങളും ഇത് സൃഷ്ടിക്കുന്നുണ്ട്.
No comments