Breaking News

കല്ലഞ്ചിറ ടൗൺ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചു ഹക്കീം കുഴിങ്ങാട് പ്രസിഡന്റായും രാഘവൻ കമലപ്ലാവ് ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു...


ബളാൽ : കല്ലഞ്ചിറ ടൗൺ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചു. ഹക്കീം കുഴിങ്ങാട് പ്രസിഡന്റായും രാഘവൻ കമലപ്ലാവ് ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

ജോജി മങ്കയം, ബേബി മുകളിൽ എന്നിവർ വൈസ് പ്രസിഡന്റുമാരായും കുഞ്ഞമ്പു കുഴിങ്ങാട്, അനിത എന്നിവർ സെക്രട്ടറിമാരായും പ്രവീൺ കുഴിങ്ങാട് ട്രഷററായും ചുമതലയേറ്റു.

യോഗം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. 15-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ വി.എം. ബഷീർ, കെ.ടി. തോമസ്, ഷാജി മണ്ണിശേരി, മണിക്കുട്ടൻ, അനിത, ബേബി വള്ളംകുന്നേൽ, കുഞ്ഞമ്പു കുഴിങ്ങാട്, കുഞ്ഞുമോൻ കണ്ണൻ എന്നിവർ സംസാരിച്ചു.

15-ാം വാർഡ് ഇൻചാർജ് തങ്കച്ചൻ നല്ലൻകുഴി സ്വാഗതവും ടൗൺ കമ്മിറ്റി പ്രസിഡന്റ് ഹക്കീം കുഴിങ്ങാട് നന്ദിയും പറഞ്ഞു.

No comments