ബളാംതോട് ചാമുണ്ഡിക്കുന്ന് അടുക്കത്ത് പുരുഷന്റെ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കമുണ്ട്
ബളാംന്തോട്: ചാമുണ്ഡിക്കുന്ന് അടുക്കത്ത് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. എൻഎസ്എസ് എസ്റ്റേറ്റിനോട് ചേർന്നുള്ള വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത് . ദിവസങ്ങളുടെ പഴക്കമുണ്ട് .
തലയും ശരീരവും വേർപ്പെട്ട നിലയിലാണ്. സ്ഥലത്തേക്ക് പോലീസ് സംഘം അല്പസമയത്തിനകം എത്തും.
മൃതദേഹം ആരുടേതാണെന്ന് അറിയാൻ സാധിച്ചിട്ടില്ല. പോലീസ് എത്തിയതിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. കൂൺ ശേഖരിക്കാൻ പോയവരാണ് മൃതദേഹം കണ്ടെത്തിയത്.തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
No comments